കയ്പമംഗലം: ഉംറ നിർവഹിക്കായി പോയ ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് വാലപ്പറമ്പിൽ ഉസ്മാൻ (63) മക്കയിൽ നിര്യാതനായി. വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ആഗസ്റ്റ് 30 നാണ് ഇദേഹം ഉൾപ്പെടെയുള്ള സംഘം ഉംറക്കായി നാട്ടിൽ നിന്ന് പുറപ്പെട്ടത്. മക്കയിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മദീനയിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് മരണം. ഖബറടക്കം മക്കയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.