ഒല്ലൂര്‍: തെങ്ങുകയറ്റത്തൊഴിലാളിയെ പൊന്നുക്കര പാറയ്ക്ക തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മതികുന്ന് കണ്ണോളി വീട്ടില്‍ വേലായുധന്റെ മകന് സുകുമാരനെയാണ് (56) വെള്ളിയാഴ്ച തോട്ടില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒല്ലൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: കമല. മക്കൾ: ശിവദാസ്, പൂജ. മരുമകൻ: സിനോജ്. സംസ്കാരം ശനിയാഴ്ച.