എരുമപ്പെട്ടി: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ദമ്പതികളുടെ മൂന്നുമാസം പ്രായമായ കൈക്കുഞ്ഞ് മരിച്ചു. പഴവൂർ അയ്യപ്പൻ കാവ് അമ്പലത്തിന് സമീപത്തെ വീട്ടില്‍ വന്ന ചാവക്കാട് ബ്ലാങ്ങാട് മണിവിഗ്രഹം വീട്ടില്‍ ശ്രീജിത്ത് -പ്രഭിൽന ദമ്പതികളുടെ മകളാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഓണത്തോടനുബന്ധിച്ച് പ്രഭിൽനയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു ദമ്പതികൾ. ഉറങ്ങാൻ കിടത്തിയ കുഞ്ഞിനെ രാത്രി 11.15ഓടെ അവശനിലയിൽ കാണുകയായിരുന്നു. എരുമപ്പെട്ടി ആക്ടസ് പ്രവര്‍ത്തകര്‍ കരിയന്നൂരിലെ സ്വകാര്യ നഴ്സിങ് ഹോമിലും തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.