കല്ലേറ്റുങ്കര: നിലവിളക്കില്‍ നിന്ന് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. കല്ലേറ്റുംകര തേറാട്ടില്‍ പരേതനായ ഗോപിയുടെ ഭാര്യ സുനന്ദയാണ് (58) മരിച്ചത്. തിരുവോണദിവസം വൈകീട്ടാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. തൃശൂരിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചക്ക് മരിച്ചു. ആളൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച സംസ്കരിക്കും. മക്കള്‍: ഗിനേഷ്, സുഗേഷ്. മരുമകള്‍: നിഖില.