തിരുവനന്തപുരം: വഴുതക്കാട് ഇടപ്പഴിഞ്ഞി സി.എസ്.എം നഗർ ഹൗസ് നമ്പർ 10 സൗഹൃദത്തിൽ കേരള വാട്ടർ അതോറിറ്റി മുൻ മാനേജിങ് ഡയറക്ടർ എസ്. കൃഷ്ണവേണി (81) നിര്യാതയായി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് 1962 ബാച്ചിൽ എൻജിനീയറിങ് ഡിഗ്രി കരസ്ഥമാക്കി പി.എച്ച്.ഇ.ഡിയിൽ 1962 ൽ ജൂനിയർ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. 1997 ൽ കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടറായി വിരമിച്ചു. ഭർത്താവ്: പരേതനായ വി.എസ്. സദാനന്ദൻ (മുൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി). മക്കൾ: സംഗീത, ശാലിനി (ഇരുവരും ഷാർജ). മരുമക്കൾ: അജിത്കുമാർ (എൻജിനീയർ ഷാർജ), രാജ്കുമാർ (അൽ -സഹാറ ഹോസ്പിറ്റൽ, ഷാർജ). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ശാന്തികവാടത്തിൽ.