ചെറുതുരുത്തി: അഞ്ചുദിവസം മുമ്പ് കാണാതായ അന്തർസംസ്ഥാന തൊഴിലാളിയെ റെയിൽവേ പാളത്തിനുസമീപം പൊന്തക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി ബസന്ത ഹരിജനെയാണ് (35) ആറ്റൂർ ഗേറ്റിന് സമീപം ശനിയാഴ്ച ഉച്ചക്ക് നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്കും കൈയിലും കാലിനും പരിക്കുണ്ട്. ചെറുതുരുത്തി പൊലീസ് മേൽ നടപടി സ്വീകരിച്ചു.