എരുമപ്പെട്ടി: ചിറ്റണ്ട കണ്ടങ്ങൽ വീട്ടിൽ നാരായണൻ നായർ (92) നിര്യാതനായി. 72 വർഷത്തോളം കുണ്ടന്നൂർ എരിഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിലെ കോമരവും കോമരങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്ന ആശാൻ സ്ഥാനീയനുമായിരുന്നു. ഭാര്യ: പരേതയായ കാർത്യായനിയമ്മ. മക്കൾ: രാധ, ശങ്കരനാരായണൻ, വിലാസിനി, ഗോപി, സതി. മരുമക്കൾ: രാജലക്ഷ്മി, രാജൻ, വാസു, പത്മനാഭൻ, ശിൽപ, പരേതനായ നാരായണൻ നായർ.