പന്തളം: പൂഴിക്കാട് വെള്ളപാറ വിളപടി കാട്ടു കണ്ടംവയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുരമ്പാല സൗത്ത് രാജ്ഭവനം രാജീവ് കുമാറി (43)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയലിന്റെ കരയിൽ ഇയാളുടെ ബൈക്ക് കണ്ടെത്തിയിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.
ഇലക്ട്രോണിക്സ് പണിക്കാരനായ രാജീവ് കുമാർ പള്ളിയ്ക്കലിലുള്ള ഭാര്യ വീട്ടിൽ നിന്നും അവിട്ടത്തിന് ഉച്ച ഭക്ഷണവും കഴിച്ച് മടങ്ങിവന്നതായും രണ്ടരയ്ക്ക് ശേഷം കാണാതാവുകയുമായിരുന്നു.
നിരവധി തവണ ബന്ധുക്കൾ ഫോൺ ചെയ്തിട്ടും മൊബൈൽ എടുത്തില്ലന്നും അപകടത്തെ തുടർന്ന് വലത് കാലിന് കമ്പിയിട്ടിരിക്കുകയായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഭാര്യ: മായ . മക്കൾ: ദേവൻ, രുദ്രൻ.