അരുമന: ചിതറാൽ വെള്ളാങ്കോടിന് സമീപം പാലവിളാകം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൃഷ്ണപിള്ള(47), ഭാര്യ രാജേശ്വരി (45), മകൾ നിത്യ (26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഇവരുടെ വീട് തുറക്കാത്തതു കാരണം അയൽവാസികൾ പോയി നോക്കിയപ്പോഴാണ് മൂന്നുപേരും മുറിയിൽ കിടക്കുന്നത് കണ്ടത്. ഉടനെ വിവരം അരുമന പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു പേരും മരിച്ചനിലയിലാണെന്ന് അറിഞ്ഞത്. കട ബാധ്യതയും, മാനസിക പ്രശ്നങ്ങളുമായിരിക്കാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു. മകളുടെ വിവാഹമോചനവും, ഭാര്യയുടെ അസുഖവും കാരണം കൃഷ്ണപിള്ളക്ക് കടബാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു. അരുമന പൊലീസ് വിശദമായി അന്വേഷിച്ചു വരുന്നു.