കല്ലമ്പലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കവലയൂർ അമ്മൻനട പുത്തൻവീട്ടിൽ ജയകുമാർ-ശാന്തി ദമ്പതികളുടെ മകൻ ജെ. വിഗ്നേഷ് (23) ആണ് മരിച്ചത്.നാലുമാസം മുമ്പ് കവലയൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരി: വിഗ്നീഷ.