ദുബൈ: തിരുവനന്തപുരം തൊളിക്കോട് സ്റ്റേഡിയം റോഡിൽ ഹസീന മൻസിലിൽ പരേതരയ അബ്ദുൽ റഹ്മാൻ നബീസ ബീവി ദമ്പതികളുടെ മകൻ നൗഷാദ് (42) ദുബൈയിൽ നിര്യാതനായി. ഹദയാഘാതത്തെ തുടർന്ന് ബർദുബൈ മൻഖൂൽ ആസ്റ്റർ ഹോസ്പിറ്റലിലായിരുന്നു മരണം. 14 വർഷമായി ദുബൈയിൽ വിവിധ കമ്പനികളിൽ ജോലി നോക്കുകയായിരുന്നു. രണ്ട് വർഷമായി അൽ കൂസ് അൽ ഭവതി കമ്പനിയിലായിരുന്നു. ഭാര്യ: ഹസീന. മക്കൾ: അഫ്സന, അസ്ലം. സഹോദരങ്ങൾ: ഷംസുദീൻ(ദമാം), ഖമറുദീൻ, (ദുബൈ), നജിം (ദുബൈ), സുധീർ,(അബൂദബി), ഷറഫുദീൻ (ദമാം), റഹ്മത്ത് സജീർ, അസീന ഷാനവാസ്. മൃതദേഹം നാട്ടിലെത്തിച്ച് തൊളിക്കോട് ജുംഅ അത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യും.