തലോര്‍: കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പൂത്തുര്‍ വെട്ട്ക്കാട് സ്വദേശി, ഇപ്പോള്‍ കോനിക്കരയില്‍ വാടകക്ക് താമസിക്കുന്ന എഴാംകല്ല് വെളിയത്ത്പറമ്പില്‍ ജനാര്‍ദനന്റെ മകന് നിഖില്‍ (30) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 5.45ന് തലോര്‍ ഉണ്ണിമിശിഹാ പള്ളിക്ക് സമീപമായിരുന്നു അപകടം. ഭാര്യ: സ്വാതി. മാതാവ്: ലത.