ഇരിങ്ങാലക്കുട: എം.ജി റോഡ് ‘വരദ’യിൽ പ്രഫ. മാമ്പുഴ കുമാരന്റെ ഭാര്യ പി.വി. രുഗ്മിണി ടീച്ചർ (82) നിര്യാതയായി. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ ഉൾപ്പെടെയുള്ള വിവിധ സ്കൂളുകളിൽ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: മിനി (അധ്യാപിക, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കാറളം), ജയകുമാർ (ജിയോ ടെക്നിക്കൽ മാനേജർ, ഫുഗ്റോ, മുംബൈ), അഡ്വ. മാമ്പുഴ ഗോപകുമാർ. മരുമക്കൾ: അഡ്വ. ശശികുമാർ, സ്മിത ജയകുമാർ, സ്മിത ഗോപകുമാർ.