കുന്നംകുളം: ഒഡിഷ എച്ച്.എ.എല്‍ മുന്‍ ഉദ്യോഗസ്ഥനും കേരള സംസ്ഥാന ബാസ്കറ്റ്ബാള്‍ മുന്‍ താരവുമായ ഇന്ദിരാനഗര്‍ ഫസ്റ്റ് അവന്യൂ അരിമ്പൂര്‍ രാജാ പോള്‍ (85) നിര്യാതനായി. വിമാന നിര്‍മാണത്തില്‍ റഷ്യയില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. ബംഗളൂരു റെയില്‍വേ ബാസ്കറ്റ് ബാള്‍ ടീം മുന്‍ ക്യാപ്റ്റനാണ്. ഭാര്യ: കുന്നംകുളം ചുങ്കത്ത് ലീല. മക്കള്‍: ഷെല്ലി (റിട്ട. അധ്യാപിക, ഐ.സി.എ സ്കൂള്‍, വടക്കേക്കാട്), ബാനി (ദുബൈ). മരുമക്കള്‍: മാത്യൂസ്, സീമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആര്‍ത്താറ്റ് യാക്കോബായ സിംഹാസനപ്പള്ളി സെമിത്തേരിയില്‍.