അമല നഗർ: നീന്തൽക്കുളത്തിലുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന എം.ബി.ബി.എസ് വിദ്യാർഥി മരിച്ചു. ആലപ്പുഴ ഓമനപ്പുഴ സ്വദേശി കൊച്ചീക്കാരൻ ലോറൻസ്-ജാൻസി ദമ്പതികളുടെ മകൻ നിഖിൽ (22) ആaണ് മരിച്ചത്. അമല മെഡിക്കൽ കോളജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. കഴിഞ്ഞ നാലിന് കൂട്ടുകാരോടൊപ്പം പേരാമംഗലം മുക്കിലക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. കുളിക്കാൻ ഇറങ്ങിയ ഉടനെ താഴ്ന്നു പോയ നിഖിലിനെ നാട്ടുകാർ കരക്ക് കയറ്റി അമല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പേരാമംഗലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.