കോഴിക്കോട്: പാലക്കാട് ഒറ്റപ്പാലം നെല്ലിക്കുറുശ്ശി വടക്കേ പുത്തൂര്‍ വീട്ടില്‍ പരേതരായ വി.കെ. അച്യുതമേനോന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകന് വി.പി. ശ്രീകുമാര്‍ മേനോന് (70) നിര്യാതനായി. നാഷനല്‍ ഫിലിം ഡെവലപ്മെന്റ് കോർപറേഷനില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കോഴിക്കോട് ഗൃഹലക്ഷ്മി പ്രൊഡക്ഷനില്‍ ജനറല്‍ മാനേജര്‍, പി.വി. സ്വാമി അനുസ്മരണ സമിതി സെക്രട്ടറി തുടങ്ങി പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ആര്. ചന്ദ്രലേഖ മേനോന് (റിട്ട. പേഴ്സനല്‍ മാനേജര്‍, റിലയന്‍സ്). മകന്: പ്രദീപ് മേനോന് (സിംഗപ്പൂര്‍). മരുമകള്‍: അര്‍ച്ചന മേനോന്. സഹോദരങ്ങള്‍: പരേതനായ വി.പി. ഗോവിന്ദന്‍കുട്ടി മേനോന്, വി.പി. കൃഷ്ണനുണ്ണി മേനോന് (ഗുജറാത്ത്), വി.പി വേണുഗോപാല മേനോന്(കോട്ടായി, പാലക്കാട്), വി.പി. ജയറാം മേനോന് (ഗുജറാത്ത്), കുഞ്ഞിലക്ഷ്മി അമ്മ (ഒറ്റപ്പാലം), സാവിത്രി അമ്മ (ഒറ്റപ്പാലം).