നിര്‍മ്മലപുരം: ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാനത്തില്‍ വീട്ടില്‍ അനിമോന്റെ മകൻ അനന്ദുവാണ് (23) മരിച്ചത്.
തൂക്കുപാലത്തുള്ള സ്വകാര്യ ലോഡ്ജിലെ റൂം ബോയി ആയി ജോലി ചെയ്ത് വരവേ ഞായറാഴ്ച രാത്രിയാണ് തൂങ്ങിയനിലയില്‍ കണ്ടത്.
ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: സുജ. സഹോദരി: ആര്യ.