തൂക്കുപാലം: മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇല്ലിക്കാനം രാഹുല്‍ നിവാസില്‍ രാജശേഖരന് നായരെയാണ് (52) കൂട്ടാര്‍ പാറക്കടവിലെ സഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സഹോദരിയുടെ വീട്ടിലേക്ക് പോയത്. തിങ്കളാഴ്ച പുലർച്ചയാണ് വീടിനോട് ചേർന്ന തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: നിർമല. മക്കള്‍: നിത്യ, രാഹുല്‍.