ചാവക്കാട്: കടപ്പുറം വട്ടേക്കാട് ആലുംപറമ്പ് നമസ്കാര പള്ളിക്ക് പടിഞ്ഞാറ് പരേതനായ മാമദിന്റെ മകൻ രായംമരക്കാർ വീട്ടിൽ കൊട്ടുപറമ്പിൽ ഹംസ (75) നിര്യാതനായി. കോൺഗ്രസ് നേതാവും വട്ടേക്കാട് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: സക്കീന. മക്കൾ: അൻവർ, ഷക്കീൽ, ഷമീൽ, അനീഷ. മരുമക്കൾ: ഖദീജ, ഹഫ്സി, സാജിദ, താഹിർ.