തൃപ്രയാർ: തൃപ്രയാറിൽ താമസിക്കുന്ന ശിവൻ കരാഞ്ചിറ (67) നിര്യാതനായി. നാട്ടികയിലെ സാംസ്കാരിക പ്രവർത്തകനും യവനിക മാസിക പത്രാധിപരും നാടക രചയിതാവുമാണ്. കരാഞ്ചിറ ഹൈസ്കൂൾ റോഡിൽ പുതുവീട്ടിൽ പരേതരായ കുഞ്ഞയ്യപ്പൻ-ചക്കിക്കുട്ടി ദമ്പതികളുടെ മകനും മുൻ മന്ത്രി പി.കെ. വേലായുധന്റെ സഹോദരനുമാണ്. ഭാര്യ: സുഗുണ. മക്കൾ: അഖിൽ (ഡൽഹി), അഞ്ജന (ഹൈദരാബാദ്). മരുമക്കൾ: ഓഷിപ്രിയ ഘോഷ്, അരവിന്ദ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്.