ചെറുതുരുത്തി: ഗൃഹനാഥനെ വീടിന് പുറത്തുള്ള പുളിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ചെറുതുരുത്തി പള്ളിക്കൽ കരുവാരക്കുന്ന് കോളനിയിലെ ചാമിയെ (75) ആണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ചെറുതുരുത്തി പൊലീസ് എത്തി മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ജാനു. മക്കൾ: ഉണ്ണികൃഷ്ണൻ, ഗോപി, രാജൻ, സന്തോഷ്, പരേതനായ ശ്രീനിവാസ്. മരുമക്കൾ: ഷീബ, സജിനി, രാധിക, സുധ.