മുതലമട: ഗോവിന്ദാപുരത്ത് അവശനിലയിൽ കണ്ട അഞ്ജാതൻ ചികിത്സക്കിടെ മരിച്ചു.
തിങ്കളാഴ്ചയാണ് വയോധികനെ കൊല്ലങ്കോട് പൊലീസ് ജില്ല ആശുപത്രിയിലെത്തിച്ചത്. ചികിത്സക്കിടെ ബുധനാഴ്ച വൈകുന്നേരം മരിച്ചതായി പൊലീസ് പറഞ്ഞു. അഞ്ചര അടി ഉയരമുള്ള, കറുത്ത നിറമുള്ള 70 വയസ്സ് തോന്നിക്കുന്ന ഇയാൾ പച്ച നിറത്തിലുള്ള ടീഷർട്ടാണ് ധരിച്ചിരുന്നത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
വിവരങ്ങൾ അറിയുന്നവർ 94979 80610 നമ്പറിൽ ബന്ധപ്പെടണമെന്ന് കൊല്ലങ്കോട് എസ്.ഐ പറഞ്ഞു.