കാട്ടാക്കട-ബാലരാമപുരം റോഡില്‍ ഊരൂട്ടമ്പലത്തിനടുത്ത് ബുധനാഴ്ച മൂന്നുമണിയോടെയാണ് അപകടം
കാട്ടാക്കട: ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ഊരൂട്ടമ്പലം നിരപ്പൂക്കോണം എസ്.വി ഭവനില്‍ സുകുമാരന്‍ (65) ആണ് മരിച്ചത്. കാട്ടാക്കട-ബാലരാമപുരം റോഡില്‍ ഊരൂട്ടമ്പലത്തിനടുത്ത് ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം.
ബാലരാമപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി എതിരെ വന്ന സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് റോഡില്‍ വീണ സുകുമാരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഊരൂട്ടമ്പലം ജങ്ഷനില്‍ ഫാന്‍സി കട നടത്തുന്ന ഇയാള്‍ വീട്ടില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.
മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: വിജയകുമാരി. മാറനല്ലൂര്‍ പൊലീസ് കേെസടുത്തു.