തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) നിര്യാതനായി. ഇന്ത്യാവിഷൻ ചാനൽ സ്പോർട്സ് എഡിറ്ററായിരുന്നു. ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു. റിപ്പോർട്ടർ ടി.വി, ജീവൻ ടി.വി, മംഗളം ടി.വി എന്നിവയിലും പ്രവർത്തിച്ചു. ഭാര്യ: ഗീത. മക്കൾ: ജിജോ ജി.എസ് (ടെക്നോപാർക്ക്), ജോജോ ജി.എസ് (വിദ്യാർഥി)