കുളമാവ്: അജ്ഞാതനെ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പാറമടക്ക് സമീപമാണ് 50 വയസ്സ് തോന്നിക്കുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടത്. കാട്ടിൽ പശുവിനെ മേയ്ക്കാൻ എത്തിയവരാണ് ആദ്യം കണ്ടത്. ജീൻസും ഷർട്ടും ധരിച്ചെത്തിയ ഇയാൾ മുണ്ടിലാണ് തൂങ്ങിമരിച്ചത്. കുളമാവ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.