തൊടുപുഴ: പുതുപ്പിള്ളിൽ റിട്ട. ഹെഡ് സർവേയർ പി.കെ. ചന്ദ്രശേഖരപിള്ളയുടെ ഭാര്യയും തൊടുപുഴ മുനിസിപ്പാലിറ്റി ആദ്യ കൗൺസിൽ അംഗവും കോലാനി സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമായ ഓമന മുണ്ടയ്ക്കൽ (ഓമനക്കുട്ടിയമ്മ -71) നിര്യാതയായി. മക്കൾ: രാജേഷ് ചന്ദ്രൻ (എക്സൈസ് പ്രിവന്റിവ് ഓഫിസർ), രേഖ മനോജ്, രമേഷ് ചന്ദ്രൻ, രതീഷ് ചന്ദ്രൻ (അധ്യാപകൻ, സെന്റ് മേരീസ് എച്ച്.എസ്.എസ്, കാളിയാർ). മരുമക്കൾ: കവിത രാജേഷ് (കെ.എസ്.എഫ്.ഇ, പാലാ), ബി. മനോജ് (ഐ സ്മാർട്ട് ബിസിനസ് സൊലൂഷൻസ് ലിമിറ്റഡ്, കാക്കനാട്), നിഷ രമേഷ് (തൊടുപുഴ കോഓപറേറ്റിവ് ബാങ്ക്), പ്രീജ രതീഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.