കല്ലിയൂർ: മുതിർന്ന സർവോദയ-സമാധാന-പരിസ്ഥിതി പ്രവർത്തകൻ പെരിങ്ങമ്മല ‘കാവ്യ’യിൽ വെണ്ണിയൂർ ബാബു (69) നിര്യാതനായി. ഗാന്ധി സ്മാരക നിധി, ഗാന്ധി പീസ് ഫൗണ്ടേഷൻ, സർവോദയമണ്ഡലം, മദ്യനിരോധനസമിതി, പരിസ്ഥിതി സംരക്ഷണസമിതി എന്നിവയുടെ സജീവപ്രവർത്തകനും മാറാട് സമാധാന ദൗത്യത്തിലെ മുൻനിര സത്യഗ്രഹിയുമായിരുന്നു. വൈകുണ്ഠസ്വാമികളുടെ ജീവചരിത്രം, പരമ്പരാഗത ചികിത്സകൾ, രാഹുൽ ഗാന്ധിയുടെ ജീവചരിത്രം, പെരുമാറ്റ മര്യാദ മാർഗദർശി തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. ഭാര്യ: കല്ലിയൂർ പെരിങ്ങമ്മല സർവോദയ സ്കൂൾ ഹെഡ്മിസ്ട്രസ് ബീന മേരി ചെറിയാൻ. മകൻ: ആദർശ് സക്കറിയ ജേക്കബ്. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ.