ഗുരുവായൂർ: പാലക്കാട് പേരൂർ ഗാന്ധിസേവാ സദനം സ്കൂൾ, തൃക്കങ്ങോട് ശ്രീരാമാനന്ദ എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന കെ.എം.ടി. വിക്കര പണിക്കർ (94) നിര്യാതനായി. അധ്യാപക സംഘടന രംഗത്തും പെൻഷൻ സംഘടന രംഗത്തും സജീവമായിരുന്നു. ഭാര്യ: പരേതയായ മാനസി. മക്കൾ: നന്ദകുമാർ (സൂപ്രണ്ട്, കസ്റ്റംസ് ആൻഡ് സെൻട്രൽ ജി.എസ്.ടി), ഗിരിജ (അർബൻ ബാങ്ക്, ഗുരുവായൂർ), സ്മിത (അധ്യാപിക, മുംബൈ). മരുമക്കൾ: ശ്രീദേവി (അസി. ബ്രാഞ്ച് മാനേജർ, എൽ.ഐ.സി, പഴയന്നൂർ), ഗോവിന്ദകൃഷ്ണൻ (മുംബൈ), പരേതനായ കൃഷ്ണകുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.