ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളിൽ കരോട്ട് പരേതരായ പി.കെ. ജോയ്-മേഴ്സി ദമ്പതികളുടെ മകൻ റിനോ പി. ജോയ് (28) ഷോക്കേറ്റ് മരിച്ചു. കാർ കഴുകുന്ന ഉപകരണത്തിൽനിന്നാണ് ഷോക്കേറ്റത്. സഹോദരൻ: റിന്റോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാവുണ്ട പള്ളി സെമിത്തേരിയിൽ.