കുളത്തൂർ: തൃപ്പാദപുരം അക്ഷയയിൽ കെ.എം. രവീന്ദ്രൻ നായർ (87- റിട്ട. അധ്യാപകൻ സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ മുരുക്കുംപുഴ) നിര്യാതനായി. തൃപ്പാദപുരം രവി എന്ന പേരിൽ സാഹിത്യരചനകളും തിരുവനന്തപുരം ആകാശവാണിയിൽ പരിപാടികളും അവതരിപ്പിച്ചിരുന്നു. ഭാര്യ: പരേതയായ എം. ശ്രീദേവി. മക്കൾ: ആർ.എസ്. പ്രിയ (പഞ്ചായത്ത് ഡയറക്ടറേറ്റ്), ആർ.എസ്. പ്രീത, ആർ.എസ്. പ്രദീപ്. മരുമക്കൾ: എം. സുരേഷ് കുമാർ, ജി.ആർ. രേഖ, പരേതനായ പി. ശിവകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.