ആമ്പല്ലൂർ: ദേശീയപാത കുറുമാലി യുടേണില്‍ ടിപ്പറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. പറപ്പൂക്കര മുത്രത്തിക്കര കോഴിക്കാട്ട് വീട്ടില്‍ കൃഷ്ണൻ നായരുടെ മകൻ വിജയനാണ് (71) മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: വനജ. മകൾ: വിന്ദുജ. സംസ്കാരം പിന്നീട്.