വടക്കാഞ്ചേരി: മംഗലം പനയ്ക്കൽ പരേതനായ ഗോപിയുടെ മകൻ സന്തോഷ് (44) മരത്തിൽനിന്ന് വീണ് മരിച്ചു. ആടുകൾക്ക് തീറ്റക്കായി പ്ലാവിൽ കയറി കമ്പ് മുറിക്കുമ്പോൾ വീഴുകയായിരുന്നു. ഗുരുതരപരിക്കേറ്റ സന്തോഷിനെ ഉടൻ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മൃതദേഹം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: ശാരദ. ഭാര്യ: അജിത. മക്കൾ: ആദ്യ, അനന്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പുതുശ്ശേരി പുണ്യതീരത്ത്.