കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ മാതാവ് കരുനാഗപ്പള്ളി ഇടമണ്ണേൽ പരേതനായ വി. സുഗുണാനന്ദന്റെ ഭാര്യ ദമയന്തിയമ്മ (97) നിര്യാതയായി. മറ്റ് മക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ നടക്കും.