വടക്കാഞ്ചേരി: മാരാത്ത്കുന്ന് റെയിൽവേ പാളത്തിൽ യുവാവിനെ മരിച്ചനിലയിൽ കാണ്ടെത്തി. മാരാത്ത്കുന്ന് തെക്കെ പീടികയിൽ വീരാന്റെ മകൻ അനീസ് (45) ആണ് മരിച്ചത്. യുവാവിനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. അന്വേഷണത്തിനിടെയാണ് മാരാത്ത്കുന്ന് റെയിൽവേ ഗേറ്റിനു സമീപം മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ജമീല. മക്കൾ: സന, സിയാൻ. മാതാവ്: ഫാത്തിമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ഓട്ടുപാറ ജാറം ഖബർസ്ഥാനിൽ.