പുള്ള്: താമര പാടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. പുള്ള് കണാറ മോഹനന്റെ മകൻ മൻമോഹൻ (22) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. മൻമോഹനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് മരിച്ചത്. മാതാവ്: കനക. സഹോദരൻ: ശങ്കർ ദയാൽ. സംസ്കാരം ചൊവ്വാഴ്ച.