പട്ടിക്കാട്: പൊള്ളലേറ്റ് ചികിത്സയിലിരുന്ന പന്നിഫാം ഉടമ മരിച്ചു. വിയ്യൂര്‍ പെരിങ്ങണ്ടുക്കാരന് വീട്ടില്‍ ബാലകൃഷ്ണന് (54) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പന്നിഫാം ഉടമ തൊട്ടിപ്പാള്‍ പുളിക്കല്‍ വീട്ടില്‍ സുരേന്ദ്രനെ (61) പീച്ചി പൊലീസ് അറസ്റ്റ് ചെയ്ത്തു. ഇയാള്‍ റിമാൻഡിലാണ്. സുരേന്ദ്രന്റെ ഫാമില്‍നിന്ന് എഴ് പന്നികളെ കാണാതായതിന് പിന്നില്‍ ബാലകൃഷ്ണനാണ് എന്ന സംശയമാണ് വധശ്രമത്തിന് കാരണമെന്ന് പീച്ചി പൊലീസ് പറയുന്നു.