കൊടകര: ദേശീയപാതയില്‍ നെല്ലായിക്കടുത്ത് കൊളത്തൂരില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മേലൂര്‍ മാനാടന്‍ വീട്ടില്‍ ഔസേഫാണ് (84) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. നെല്ലായിയിലെ മകളുടെ വീട്ടില്‍നിന്ന് മേലൂരിലേക്ക് പോയ ഔസേഫിന്റെ സ്കൂട്ടറില്‍ ട്രെയിലർ ലോറി ഇടിക്കുകയായിരുന്നു. കൊടകര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: ഏല്യക്കുട്ടി. മക്കള്‍: പൗലോസ്, ലിസി. മരുമക്കള്‍: മേഴ്സി, ജോണ്സന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മേലൂർ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.