ചേർപ്പ്: പെരുമ്പിള്ളിശ്ശേരിയിൽ മധ്യവയസ്കൻ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പാലിയത്താഴത്ത് ഉസ്മാന്റെ മകനും എല്ലോറ ആർട്സ് ഉടമയുമായ റഷീദാണ് (53) മരിച്ചത്. ബുധനാഴ്ച രാവിലെ ആറോടെ പ്രഭാത സവാരിക്ക് ഇറങ്ങിയതാണ്. പെരുമ്പിള്ളിശ്ശേരി സർക്കാർ ഹൈസ്കൂളിനടുത്താണ് കുഴഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരൻ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡി.സി.സി അംഗം, കോൺഗ്രസ് ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറി, ചേർപ്പ് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹസീന. മക്കൾ: നവാസ്, ബീനാസ്, അൻസിൽ.