എടത്തറ: മാടശ്ശേരി പടിഞ്ഞാറെക്കളം വീട്ടിൽ അനന്തപത്മനാഭൻ (മാണിക്കൻ) നായർ (73) നിര്യാതനായി. റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനാണ്.
സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എടത്തറ എൻ.എസ്.എസ് കരയോഗം ശ്മശാനത്തിൽ. ഭാര്യ: എത്തനൂർ ചെമ്പത്ത് വീട്ടിൽ സ്വർണകുമാരി. മക്കൾ: സിന്ധു, സീമ, സ്മിത. മരുമക്കൾ: ശ്രീവൽസൻ, സുനിൽ, റോഷൻ പ്രസാദ്.