പാലക്കാട്: പിരായിരി വിശ്വകര്മ്മപുരി ആലയ്ക്കല്‍ വീട്ടില്‍ (ദേവി നിവാസ്) ചന്ദ്രന് പിരായിരി (70) നിര്യാതനായി. അഖില കേരള വിശ്വകര്‍മ മഹാസഭ പാലക്കാട് സ്ഥാപക നേതാവ്, ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ഓള് കേരള ആന്റി കറപ്ഷന്‍ ആൻഡ് ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: പ്രഭാവതി ചന്ദ്രന്. മക്കള്‍: പ്രജീഷ്, പ്രജിത, പ്രജൂണ്‍. മരുമക്കള്‍: റോഷ്നി, ചന്ദ്രമോഹനന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.