ഇരിങ്ങാലക്കുട: അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. മാപ്രാണത്തെ ശ്രീലേഷ്-സാന്ദ്ര ദമ്പതികളുടെ മകൻ ദർശാണ് മരിച്ചത്. കുട്ടിക്ക് രണ്ടുദിവസമായി പനി ഉണ്ടായിരുന്നതായും ഡോക്ടറെ കാണിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ പുലർച്ച അനക്കമില്ലാതെ കണ്ടതിനെ തുടർന്ന് മാപ്രാണം ലാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു. ശ്രീലേഷ് വിദേശത്താണ്. ദമ്പതികളുടെ മറ്റൊരു മകൻ: അൻജിത്ത്.