പുല്ലൂര്‍: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. പുല്ലൂര്‍ സ്വദേശി തൊമ്മാന വീട്ടില്‍ ക്രിസ്റ്റഫറിന്റെ മകന് ക്ലെവിനാണ് (19) മരിച്ചത്. അവിട്ടത്തൂര്‍ പൊതുമ്പുചിറയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ക്ലെവിനെ ആദ്യം ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലും പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. വ്യാഴ്യാഴ്ച വൈകീട്ടാണ് മരിച്ചത്. ചാലക്കുടി നിര്‍മല കോളജിലെ എന്‍ജിനീയറിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ക്ലെവിന്. സംസ്കാരം വെള്ളിയാഴ്ച പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍. മാതാവ്: ഡെല്‍ഫി. സഹോദരന്: െഫ്ലമിന്.