അലനല്ലൂർ: കോട്ടോപ്പാടം കണ്ടമംഗലം അമ്പാഴക്കോടിലെ അമ്പാഴക്കോട് വീട്ടില്‍ നൗഷാദ്- ഹസനത്ത് ദമ്പതികളുടെ മകന് റയ്യാൻ (മൂന്ന്) പൊള്ളലേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ വീട്ടിലെ മാലിന്യം കത്തിച്ചതിൽനിന്ന് അബദ്ധത്തിൽ കുട്ടിയുടെ ശരീരത്തിലേക്ക് തീപടരുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ കുട്ടിയെ ഉടന്‍ വട്ടമ്പലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച അമ്പാഴക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.