പുതുനഗരം: തത്തമംഗലം കത്തിരിക്കാ വീട്ടിൽ പുതുനഗരം കട്ടയൻ തെരുവിൽ താമസിക്കുന്ന ഷാഹുൽ ഹമീദ് (56) മരത്തിൽ നിന്ന് വീണ് മരിച്ചു. തത്തമംഗലം പെങ്കോസിൽ വെള്ളിയാഴ്ച രാവിലെ 10.30ന് മരം മുറിക്കുന്നതിനിടെ വീഴുകയായിരുന്നു. തുടർന്ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. പരേതനായ അബ്ദുൽ വഹാബിന്റെ മകനാണ്. ഭാര്യ: റമീജ ബീഗം. മകൾ: ബർക്കത്ത്ന്നീസ. മരുമകൻ: ഷാജഹാൻ.