തൃശൂര്‍: സിനിമ നിർമാതാവും വിതരണക്കാരനുമായ ടെറ്റ്കോ രാജഗോപാല്‍ (83) നിര്യാതനായി. ചാവക്കാട് കണ്ടംപുള്ളി കുടുംബാംഗമാണ്. ടെറ്റ്കോ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. ഇരുനൂറോളം സിനിമകള്‍ വിതരണം ചെയ്തിട്ടുണ്ട്. രണ്ട് ചിത്രങ്ങളുടെ നിർമാതാവുമായി. പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറും വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ശിഖാമണിയുമാണ് ഇദ്ദേഹം നിർമിച്ച ചിത്രങ്ങള്‍. ഭാര്യ: മോഹിനി. മക്കള്‍: ഷജില്‍, സുദീപ്. മരുമക്കള്‍. ജിഷ, രശ്മി.