കൊടകര: കൊളത്തൂരില്‍ ദേശീയപാതയോരത്തെ സ്വകാര്യ പറമ്പില്‍ അജ്ഞാതയുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളപ്പാല തോടിന്റെ കരയിലെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. 30 വയസ്സ് തോന്നിക്കും. കൊടകര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.