കോഴിക്കോട്: മേയർ ഡോ. ബീന ഫിലിപ്പിന്റെ മാതാവ് സാറാമ്മ (അമ്മിണി -87) തൃശൂരിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മാന്താനത്ത് ഫിലിപ്. മറ്റുമക്കൾ: അഡ്വ. സാബു ഫിലിപ് (ഹൈകോടതി), ബാബു ഫിലിപ് (റിട്ട. റെയിൽവേ), ജോണി ഫിലിപ് (വൈസ് പ്രസിഡന്റ്, ശാസ്ത്രാ റോബോട്ടിക്സ്). മരുമക്കൾ: അഡ്വ. വിക്ടർ ആന്റണി നൂൺ (കോഴിക്കോട്), മഞ്ജു, മിനി, ബെസ്സി. സംസ്കാരം വ്യാഴാഴ്ച നാലിന് വെള്ളിക്കുളങ്ങര സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളി സെമിത്തേരിയിൽ.