എരുമപ്പെട്ടി: പ്രഭാത സവാരിക്കിടെ സുഹൃത്തിന്റെ ഓട്ടോറിക്ഷ ഇടിച്ച് സി.പി.എം പ്രാദേശിക നേതാവ് മരിച്ചു. കടങ്ങോട് മില്ല് സെന്ററിനു സമീപം ചീരാത്ത് വീട്ടിൽ മോഹനനാണ് (57) മരിച്ചത്. വെള്ളറക്കാട് സഹകരണ സംഘം ജീവനക്കാരനും സി.പി.എം കങ്ങോട് ലോക്കൽ കമ്മിറ്റി അംഗവുമാണ്. വ്യാഴാഴ്ച രാവിലെ ആറോടെ കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിനടുത്ത് മെയിൻ റോഡിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോവുകയായിരുന്ന മോഹനന്റെ പുറകിൽ ഓട്ടോ ഇടിക്കുകയായിരുന്നു. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കാഞ്ചന (കടങ്ങോട് പഞ്ചായത്ത് മുൻ അംഗം). മക്കൾ: അശ്വതിനന്ദ, ആര്യനന്ദ. വീട്ടുവളപ്പിൽ സംസ്കരിച്ചു.