എരുമപ്പെട്ടി: വയോധികനെ വീടിന്റെ പൂമുഖത്ത് മരിച്ച നിലയിൽ കണ്ടെത്തി. കടങ്ങോട് മണ്ടംപറമ്പ് ഊരുപറമ്പിൽ വീട്ടിൽ വേലായുധനാണ് (69) മരിച്ചത്. മകൻ ഷിജുവിന്റെ വീട്ടിൽ തനിച്ചാണ് ഇയാൾ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മരുമകൾ വീട്ടിലെത്തിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: ഷിജു, ഷിബു. മരുമക്കൾ: രഞ്ജിനി, വിന്ദുജ.