കുന്ദമംഗലം: കാരന്തൂരിലെ പൗരപ്രമുഖന്‍ പാലക്കല്‍ പെരവക്കുട്ടി (85) നിര്യാതനായി. കുന്ദമംഗലം അര്‍ബന്‍ ബാങ്ക് സ്ഥാപക പ്രസിഡന്റ്, സി.പി.എം. എല്‍.സി. മെംബര്‍, സി.എം.പി. ജില്ലാ കമ്മിറ്റി അംഗം, കര്‍ഷക ജില്ലാ കമ്മറ്റി അംഗം, ഗ്രാമീണ വായനശാല പ്രസിഡന്റ്, നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ സമിതി അംഗം, കേര സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വടക്കുംതല ഗ്രാമീണ വായനശാല കെട്ടിടം നിര്‍മാണത്തിനായി സ്ഥലം സൗജന്യമായി നല്കി. ദേശാഭിമാനി ഷെയര്‍ ഹോള്‍ഡറാണ്. ഭാര്യ: അംബുജാക്ഷി. മക്കള്‍: വിനോദ്, ഉഷ. മരുമകന്: ജയരാജന് (റിട്ട സബ് ഇന്‍സ്പക്ടര്‍). സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് കുടുംബ ശ്മശാനത്തില്‍.